അച്ചന്‍ തൂക്കിയിട്ടതാണ്
ഭിത്തിയില്‍
നിറഞ്ഞുതൂവുന്ന
കുടത്തിന്റെ ചിത്രം.
പടികയറി
കാല്‍കഴുകി
മേല്‍മുണ്ടില്‍ വിയര്‍പ്പാറ്റി
കുടത്തിന് കീഴെ
കുളിരുള്ളൊരു മഴയില്‍
അച്ഛന്‍ ചാഞ്ഞുകിടക്കും.
അകത്തു നിന്ന്
വെളിത്തൊരുനിഴല്‍
ഒഴുകിവന്ന്
പടിഞ്ഞിരുന്ന്
വെറ്റിലയില്‍ നൂറുതേയ്ക്കും.
ചുവന്നൂറുന്ന
പതിഞ്ഞ വാക്കില്‍
ഇന്നലെകള്‍ നാളെകളിലേക്ക്
പകര്‍ന്നു വീഴും.
പിന്നെ ഒരുദിനം
കുടം
വല്ലാതെ നിറഞ്ഞ്
പകര്‍ന്നൊഴുകാന്‍ തുടങ്ങി.
ഉമ്മറം നിറഞ്ഞ
പുഴനീരില്‍
അച്ഛന്‍
പടിയിറങ്ങി
ഒഴുകിപ്പോയി.
ഓളങ്ങളില്‍
ഇന്നലെകള്‍ക്കും
നാളെകള്‍ക്കുമിടയില്‍
ഒരു മണ്‍കുടം.
നന്നായി മനൂ… ഒഴുകട്ടെ…നിറഞ്ഞുതുളുമ്പാനുള്ളതിനെ ഏതു കുടത്തിലൊതുക്കാന്‍ കഴിയും?
ഓര്‍മ്മകളില്‍ ഒഴുകുന്നു എന്നുമൊരു മണ്‍കുടം
നന്നായിരിക്കുന്നു വരികള്‍
ഈ മണ്‍കുടങ്ങള്‍
ഭീതിയുണറ്ത്തുന്നുണ്ടിപ്പോള്‍ അല്ലേ മനു?
a\ÊnsehnsStbm Hê aWvæSw hoéSªp……..\¶mbncnçì…hfsc hfsc…..