സൂര്യനുനേരേ പറക്കുന്ന
കടല്‍കാക്കകളുടെ
ചിറകുകളിലാണ്
ദിനരാത്രങ്ങള്‍ സഞ്ചരിക്കുന്നത്
ഇരുളില്‍,
ഉഷ്ണക്കാറ്റ് വീശുമ്പോള്‍
കൂടണഞ്ഞവര്‍
ഉണര്‍ന്ന്
നിലവിളിക്കാറുണ്ട്.
എന്നോ,
തിരച്ചുണ്ടില്‍നിന്ന് കവര്‍ന്നെടുത്ത
പരല്‍ക്കണ്ണിന്റെ തിളക്കം
സ്വപ്നം കണ്ട്
വീണ്ടും ഉറങ്ങാറുണ്ട്.
തിരകള്‍
കയ്യാട്ടിവിളിക്കുമ്പോഴും,
ഉള്ളിലെ വെളിച്ചം കാട്ടി
വിസ്മയിപ്പിക്കുമ്പോഴും,
ചിറകുകള്‍
ഇല്ലാതിരുന്നെങ്കില്‍ എന്ന്
മോഹിക്കാറുണ്ട്.
കാറ്റില്‍,
ചിറകിലെ ഭാരമൊഴിയുമ്പോള്‍
തീരങ്ങള്‍
ഇല്ലാതിരുന്നെങ്കില്‍ എന്നും.
സൂര്യനുനേരേ പറക്കുന്ന
കടല്‍കാക്കകളുടെ
ചിറകുകളിലാണ്
ദിനരാത്രങ്ങള്‍ സഞ്ചരിക്കുന്നത്….
ലീഗൂറിയയിലെ കടല്‍തീരത്ത് പറന്നകലുന്ന കടല്‍കാക്കളെ നോക്കിയിരിക്കെ… ദിവസങ്ങള്‍ അവയെപ്പോലെയാണെന്ന് തോന്നി.
ഇതെന്തരാണപ്പീ ന്ന് ചോയിക്കല്ല്. തള്ളേണ അറിയൂല്ല. പുതിയ പോസ്റ്റ്.
കടല്‍കാക്കകള്‍ക്ക് തിരിച്ചു പറക്കാം .. ദിവസങ്ങള്‍ക്ക്… ??
enthu bhangiya ee kavitha manu!simply beautyfull! jeevithathinte vythyasthamaya pralobhangaludeyum ,pinne etho vihualathakaludeyum nizhalattanagal…athu bhangiyayi avatharippichirikkunnu…i repeat i love ur poems more…
മനോഹരം, ദിനരാത്രങ്ങളും കടല്‍കാക്കകളും…. നല്ല ഭാവന.
മനുകൊച്ചാട്ടോ..ഏറും,നിഴലുകളും ഞാന്‍ എടുക്കുന്നു,പറ്റിയാല്‍ വേറൊരു രൂപത്തില്‍ തിരിച്ചേല്‍പ്പിക്കുന്നതായിരിക്കും..!( wink ::)
Good
കടല്‍കാക്കകള്‍ വായിച്ചവര്‍ക്ക് നന്ദി
കിരണ്‍സേ കൊണ്ടുപോകുന്നതില്‍ സന്തോഷം. പക്ഷേ ആ ഏറ് വേറെരൂപത്തിലാക്കി എവിടെനിന്നെങ്കിലും കൊണ്ടിട്ട് വരരുത്. അഥവാ കൊണ്ടാലും ഇവിടെക്കൊണ്ടുക്കൊടുക്കോ എന്നും പറഞ്ഞ എന്റെ അഡ്രസ്സ് കൊടുക്കരുത്
OT
പുതിയ ഏറു ഒന്നും ഇല്ലെ?
qw_er_ty
നഷ്ടവ്യഥകല്‍ ഓര്‍മ്മകളില്‍ നൊമ്പരങ്ങളായുണരുമ്പോഴും ചിറകുകള്‍ പുതിയ കരുത്താര്‍ന്ന് ഇനിയുമൊരുപാടു ദൂരം പറക്കാനാകട്ടെ കടല്‍ക്കാക്കകള്‍ക്ക്. ദിനരാത്രങ്ങളിനിയും ഒരുപാടൊരുപാട് ബാക്കി
ഗദ്യമാണല്ലോ കൂടുതല്‍…
എങ്കിലും മടുപ്പില്ലാതെ വായിച്ചു.
പൊട്ടന്‍
ദിനരാത്രങ്ങള്‍ സഞ്ചരിക്കുന്ന കവിതയുടെ ഈ ചിറകുകള്‍ നന്നായി:)